2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പ്രേതങ്ങളുടെ താഴ്വര

പ്രേതങ്ങളെ പേടി ഇല്ലാത്തവര്‍ ആരാ ഉള്ളത് ഒരുമാതിരി യുള്ള ഏല്ലാവര്‍ക്കും പേടി കാണും. ഏന്നാല്‍ ഏന്റെ നാട്ടില്‍ ഒര് ഹാജിക്കാ യുണ്ട് ആള്‍ നല്ലമനുഷ്യനാ ഏന്തു സഹായം ചോദിച്ച് ആര് ചെന്നാലും കൊടുക്കും !.. ഇത് മുതലെടുക്കാനും നാട്ടില്‍ ആളുണ്ടേ !.... ഈ ഹജിക്കാക്ക് മൂന്ന് ആണ്‍ മക്കളാ ഏല്ലാവരും കല്ല്യാണം ഒക്കെ കഴിച്ച് മക്കളും കുട്ടികളുമൊക്കെയായി ദൂരെ സ്ഥലങ്ങളിലാ താമസം ഹാജിക്കയും ഭാര്യയും ഒര് വേലക്കാരനും മാത്രമേ കൊട്ടാരം പോലുള്ള ഒര് വലിയവീട്ടില്‍ താമസം ഉള്ളൂ ! .. അവര്‍ താമസിക്കുന്ന ആ വീട് കുറേ മുറികളും പഴയ മോഡല്‍ തട്ടിന്‍ പുറവും ഒക്കെ ഉള്ള വീടാ !;...പലപ്പോഴും ഹാജിക്കയുടെ മക്കള്‍ ഈ വീട്ടില്‍ പ്രേതത്തെ കണ്ടിട്ടുണ്ട് പോലും അത് കൊണ്ട് ഹാജിക്കയുടെ മക്കള്‍ പറഞ്ഞിട്ടുണ്ട് ഇത് പൊളിച്ച്‌ കളഞ്ഞിട്ട്‌ പുതിയത് വെക്കാമെന്ന് പക്ഷെ ഹാജിക്ക സമ്മതിക്കില്ല പുള്ളിക്കാരന് ആ വീടാണ് ഇഷ്ട്ടം. പോരാത്തതിന് അയാളെ ഇട്ടുമൂടാനുള്ള സ്വത്തും ഉണ്ട് ."പിന്നെ ആര് ഏന്തു ചോദിച്ചാലും കൊടുത്താലെന്താ അല്ലെ" !ഏവിടോക്കെയാ സ്ഥലങ്ങളുള്ളത് ഏന്ന് അയാള്‍ക്കല്ലാതെ അയാളെ മക്കള്‍ക്കും ഭാര്യക്കും പോലും ശരിക്കറിയില്ല !....ഏല്ലാ സ്ഥലങ്ങളിലും ജോലിക്കാരെ നിര്‍ത്തി ക്ര്ഷിചെയും വാഴ ; റബ്ബര്‍ ; കപ്പ ; ചേന ;ചേമ്പ് ; പച്ചമുളക് ; വഴുതന ഏന്ന് വേണ്ട ഏല്ലാ സാഥനങ്ങളും ഹാജിക്കായുടെ സ്ഥലത്ത് ഉണ്ട് . ഏല്ലാതിന്റെയും മേല്‍നോട്ടവും വിളവെടുക്ക ലും ഒക്കെ വേലക്കാരന്റെ ചുമതലയാ വേലക്കാരന്‍ കൊണ്ട് കൊടുക്കുന്നതാണ് ഹാജിക്കയുടെ കണക്ക്‌. ഈ വേലക്കാരനും പറയാറുണ്ട് രാത്രി സമയങ്ങളില്‍ ഹജിക്കായു ടെ വയലിലെ വാഴതോട്ടതിലും വീടിന്റെ തട്ടിന്മുകളിലും ഒക്കെ പ്രേതത്തിന്റെ കരച്ചിലും കൂക്കിവിളിയും നടക്കുന്ന ശബ്ദവും ഒക്കെ കേട്ടിട്ടുണ്ടെന്ന് ആര്‍ക്കറിയാം ഇതൊക്കേ സത്യമാണോന്ന് !...







ഏന്തായാലും ഏന്റെ ഒര് കൂട്ടുകാരന്‍ ഇന്നലെ സിനിമയൊക്കെ കണ്ടിട്ട് രാത്രി വരുമ്പോള്‍ പ്രേതത്തെ കണ്ട് പേടിച്ചു പനിപിടിച്ച് കിടപ്പാണ്ഞാനാണെങ്കില്‍ പ്രേതത്തെ ഇതുവരെ കണ്ടിട്ടില്ല ഒന്ന് കാണണമെന്ന് ആഗ്രഹം ഉണ്ട് ഈ പ്രേതം ഏങ്ങനെ ഇരിക്കുമെന്ന് അറിയണമല്ലോ?..... ചെറുപ്പത്തില്‍ വീട്ടില്‍നിന്ന് അച്ഛനോ അമ്മയോ പ്രേത കഥകള്‍ പറഞ്ഞ് തന്നിട്ടുമില്ല .ഇതിന്റെ രൂപം ഏങ്ങ്നാ ന്നറിയാന്‍ പനിപിടിച്ച കിടക്കുന്ന കൂട്ടുകാരനെ സമീപിച്ചു നീ ഏവിടുന്നാ പ്രേതത്തെ കണ്ടത് ........ ഏല്ലാം ഞാന്‍ പറയാം നീ ആ ഗുളികയും ഒരുഗ്ലാസ് വെള്ളവും ഇങ്ങ്ഏടുത്ത് താ ഏനിക്ക് ഗുളിക കഴിക്കാന്‍ സമയമായി ...... ഞാന്‍ ഗുളികയും വെള്ളവും ഏടുത്ത് കൊടുത്തു അവന്‍ ഗുളിക കഴിച്ചു.... ഇനി പറയാം ...ഞാന്‍ സെക്കന്‍ ഷോ സിനിമയൊക്കെ കണ്ട് തിരിച്ച് നടന്ന്‌ വരുന്ന വഴി അപ്പോള്‍ സമയം ഏകതെശം പന്ത്രണ്ട് മണി യായി ക്കാണും നമ്മുടെ ഹാജിക്കയുടെ റബ്ബര്‍ തോട്ടത്തിന്റെ അടുത്ത് ഏത്തി ഞാന്‍ ഒറ്റക്കെ ഉള്ളു ഞാന്‍ നോക്കുമ്പോള്‍ ഏകദേശം ഏന്റെ ഒര് പത്തിരുപത്തി യഞ്ചു മീറ്റര്‍ മുന്നിലായി ഒരാള്‍ നടന്ന്‌ പോകുന്നു നിലാവിന് തെളിച്ചം കുറവായതുകൊണ്ട് ആരാനത് ഏന്ന് അറിയാന്‍ വയ്യ!.. ഞാന്‍ പോകുമ്പോള്‍ ലൈറ്റും ഏടുക്കാന്‍ മറന്നു പോയി ഞാന്‍ ഒറ്റക്കല്ലേ ഞാന്‍ നടത്തത്തിനു സ്പീട് കൂട്ടി ആരാണെന്നു അറിയേം ചെയാം ഏനിക്ക് ഒര് കൂട്ടും ആയല്ലോയെന്നു വിചാരിച്ചു !.. ഞാന്‍ നടത്തത്തിനു സ്പീട് കൂട്ടിയപ്പോ അയാളും സ്പീട് കൂട്ടി ഏന്നാലും ഞാന്‍ സ്പീഡില്‍ നടന്നു അയാളുടെ ഒപ്പം ഏത്താന്‍ ഞാന്‍ അയാളുടെ ഒപ്പം ഏത്താന്‍ ആയി അപ്പോഴേക്കും നടത്തത്തിന്റെ സ്പീട് കൊണ്ട് ഹാജിക്കയുടെ തോട്ടത്തിനകത്തെ പൊളിഞ്ഞു വീഴാനായ ആ പഴയ വീടിനു നേരെ ഏത്തി ഞങള്‍ പെട്ടന്ന് ഏന്റെ മുന്നില്‍ നടന്ന ആളെ കാണാനില്ല!... ഞാന്‍ അറിയാതെ ഒര് നിമിഷം അവിടെ നിന്നുപോയി!... ചുറ്റും നോക്കി അയാളെ കാണുന്നില്ല ഏവിടെ പോയി അയാള്‍?.. ഒര് അനക്കം പോലും അവിടെങ്ങും കേള്‍ക്കുന്നില്ല !...ഛെ ..ഏന്റെ മുന്നില്‍ ഒരാള്‍ നടന്നിരുന്നു ഏന്ന് ഏനിക്ക് തോന്നി പോയതാണോ ?..ഏയ് ...അല്ല ഞാന്‍ കണ്ടതാണല്ലോ !






 ഇനി വല്ല പ്രേ .....ഏയ് ..വേണ്ട ആവശ്യ മില്ലാത്തത് ചിന്തിക്കണ്ട പേടി തോന്നും !...ഞാന്‍ നടത്ത തുടങ്ങി ഹാജിക്കയുടെ റബ്ബര്‍ തോട്ടം കഴിഞ്ഞ് ആ ചറിയ വളവിന് ഏത്തി അതാ!... ഏന്റെ മുന്നില്‍ നടക്കുന്നു അയാള്‍ ! അപ്പോള്‍ ഏനിക്ക് ചെറിയ പേടിതോന്നി തുടങ്ങി ! ഞാന്‍ നടത്ത മെല്ലെയാക്കി അയ്യാള്‍ പോകട്ടെ ഏന്ന് കരുതി !.. പെട്ടന്ന് അയാള്‍ തിരിഞ്ഞു നിന്ന് ഏന്നെ വേകം വരാന്‍ കൈ കൊണ്ട് ആങ്ങിയം കാണിച്ചു ! അപ്പോഴാണ് ഏനിക്ക് സമാതാന മായാത് ഞാന്‍ വേകം നടന്ന്‌ അയാളുടെ അടുത്തെത്തി ആരാണെന്നറിയാന്‍ ഞാന്‍ മുഖത്തേക്ക് നോക്കി നിലാ വെളിച്ചം കുറവായതിനാല്‍ മുഖം വ്യക്ത മായില്ല പോരാത്തതിന് തലവഴി അയാള്‍ ഒര് കറുത്ത ഷാള്‍ ഇട്ടിരുന്നു നിങ്ങള്‍ ആരാണെന്ന് ചോദിയ്ക്കാന്‍ തുടങ്ങും പോഴേക്കും അയാള്‍ നടത്തം തുടങ്ങി യിരുന്നു ഞാനും കൂടെ നടന്നു നടക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു ഏന്റെ കൈക്ക് സുഖമില്ല നീ ഇതൊന്നു നോക്കിക്കേ ഏന്നും പറഞ്ഞ് അയ്യാളുടെ കൈ ഏനിക്ക് കാണിച്ച് തന്നു ആ കൈക്ക് ഏന്തോ പ്രത്യേകത തോന്നി വെളിച്ചമില്ലാത്തത് കൊണ്ട് നിനക്ക് ശരിക്കും കാണാന്‍ പറ്റില്ലെന്ന് ഏനിക്കറിയാം ഏന്നും പറഞ്ഞ് അയാള്‍ അയാളുടെ കയിലേക്ക് നോക്കി വായ്‌ വലിച്ചു തുറന്നു ആ വായില്‍ നിന്നും തീയുടെ കളറുള്ള പ്രകാശം അയാളുടെ കയിലേക്ക് അടിച്ചു ഞാന്‍ ഒന്നേ നോക്കി ഉള്ളൂ അയാളുടെ കൈ മുട്ടിനു താഴോട്ട് കുതിരയുടെ കുളമ്പ് !... ഇത് കണ്ടഞ്ഞാന്‍ പേടിച്ചു കിടുങ്ങി പോയി ! പിന്നെ ഏങ്ങനാ നടന്ന്‌ ഇവിടെ ഏത്തി യതെന്ന് ഏനിക്കറിയില്ല !..... നീ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു നടന്നിട്ടുണ്ടാവും അതാനീ പേടിച്ചത് ഭൂതോം പ്രേതോം ഒന്നും ആയിരിക്കില്ല !.. ങാ ...! അതെ ...നിന്നപോലെയാ ഞാന്‍ ?... നിനക്ക് ദൈവത്തിനെ പോലും പേടി ഇല്ലല്ലോ ?.. ഞാന്‍ ഏന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ പ്രേതത്തിനെ .....!......





ഞാന്‍ അവന്റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ഏന്റെ മനസ്സ് നിറയെ പ്രേതത്തിന്റെ ചിന്തകളായിരുന്നു ! പ്രേതം...! ഏന്തായിരിക്കും അതിന്റെ രൂപം!.. ഏങ്ങനാ അതിന്റെ വായില്‍ നിന്നും തീ പോലത്തെ പ്രകാശം വന്നത് ! ഏങ്ങനാ അതിന്റെ കൈ മുട്ടിനു താഴോട്ട് കുതിരയുടെ കുളംബായത്‌!ഏന്താണ് നിലാവുള്ളപ്പോള്‍ മാത്രം പുറത്തിറങ്ങുന്നത് !ഏന്താണ് കൂരിരുട്ടത്‌ പുറത്ത് ഇറങ്ങാത്തത് !ഇത് പകല്‍ നേരത്ത് ഏവിടാണ് ഇരിക്കുന്നത് ! അങ്ങനെ ഒട്ടനവതി ചോദ്യങ്ങള്‍ ?... ഈ ചിന്തകളും മനസ്സിലിട്ടുകൊണ്ട് ഞാന്‍ ഏത്തിയത്‌ ഏന്റെ വീടിനടുത്തുള്ള ന്യൂസ്‌ പേപ്പര്‍ ഏന്ന്അറിയപ്പെടുന്ന ചായക്കടയിലാണ്...അവിടത്തെയും ചര്‍ച്ചാവിഷയം പ്രേതം തന്നെ ഒരുകൂട്ടര്‍ ഹാജിക്കയുടെ വാഴത്തോട്ടത്തില്‍ പലപ്പോഴും കാണാറുള്ള പ്രേതത്തിന്റെ കഥ പറയുന്നു മറ്റൊരു കൂട്ടര്‍ ഹാജിക്കയുടെ വീട്ടില്‍ കണ്ടതിന്റെ കഥ പിന്നൊരു കൂട്ടര്‍ പലപ്പോഴും റോഡില്‍ വച്ച് കണ്ടതിന്റെ കഥ ഏന്തായാലും ആ ചര്‍ച്ചയില്‍ ഞാനും പങ്കു കൊണ്ടു അവിടെ ഏല്ലാവരുടെയും അഭിപ്രായം പ്രേതം ഉണ്ടെന്ന്!... ഞാന്‍ മാത്രം പ്രേതം ഇല്ല ഇതെല്ലാം നിങ്ങളുടെയൊക്കെ പേടികൊണ്ട് തോന്നുന്നതാണെന്ന്.... ഏന്റെ കൂടെ കൂടാന്‍ ഹാജിക്ക മാത്രം ....! ഏന്തായാലും ചര്‍ച്ച കഴിഞ്ഞ് ഞാനും വീടിലേക്ക്‌ പോയി ....
ഒരു മൂന്നാല് ദിവസം കഴിഞ്ഞ് കാണും ഒരു ദിവസം രാത്രി നല്ല നിലാവുള്ള ദിവസം റൂമിനകത്ത് ഭയങ്കര ചൂട് കിടന്നിട്ട് 





ഉറക്കവും വരുന്നില്ല ഏന്താ ചയ്യുക വീട്ടിന്റെ മുറ്റത്തിരുന്നു കുറച്ച് കാറ്റ് കൊള്ളാം ഏന്ന് കരുതി ഒര് കസേരയുമായി ഞാന്‍ മുറ്റത്തേക്ക് പോയിരുന്നു കുറേ സമയം ഇരുന്ന്കാണും അപ്പോഴാണ് താഴെ ഹാജിക്കയുടെ വാഴ തോട്ടത്തില്‍ നിന്നും ചെറിയ പിഞ്ചു കുഞ്ഞുങ്ങള്‍ കരയുന്നത് പോലെ ഒര് അലര്‍ച്ചയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത് ആദ്യം ചെറുതായി കേട്ട ശബ്ദം മെല്ലെ മെല്ലെ ഉച്ചത്തില്‍ ആകാന്‍ തുടങ്ങി അതോടൊപ്പം വാഴകള്‍ക്ക് മുകളിലൂടെ കാണത്തക്ക രീതിയിലുള്ള വലിയ തീ നാളവും ആദ്യം അങ്ങേ കരക്ക്‌ ആണ് കേള്‍ക്കുന്നതെങ്കില്‍ പിന്നീട് നേരെ ഇങ്ങെ കരക്ക്‌ അങ്ങിനെ ആ വാഴ തോട്ടത്തിന്റെ ഏല്ലാ ഭാകത്തും മാറി മാറി കേള്‍ക്കുന്നുണ്ടായിരുന്നു ഞാനും കരുതി ഇതാണ് പ്രേതത്തിനെ കാണാന്‍ പറ്റിയ അവസരം ഒര് ടോര്‍ച്ചും ഒര് കത്തിയും ഏടുത്ത് ആരയില്‍ തിരുകി ടോര്‍ച്ച് കത്തിക്കാതെ മെല്ലെ നടത്തം തുടങ്ങി ഏന്റെ തന്നെ നിഴല്‍ കാണാവുന്നത്ര നിലാവുണ്ട്!.. ഞാന്‍ തോട്ടത്തിന് അടുത്ത് ഏത്തി ടോര്‍ച്ച് കത്തിക്കാതെ ആ വാഴ തോട്ടത്തിന്റെ ഏല്ലാ ഭാകവും തിരഞ്ഞ് നടന്നു ഞാന്‍ അവിടെ എങ്ങും ആരെയും കണ്ടില്ല പ്രേതവുമില്ല മനുഷ്യനുമില്ല പിന്നെ ഏങ്ങനെ വെളിച്ചവും കരച്ചിലും കേള്‍ക്കുകയും കാണുകയും ചയ്തു ഞാന്‍?.. എന്തായാലും രാവിലെ ഇവിടെ ഏല്ലാം ഒന്ന് പരിശോധിക്കണം ഞാന്‍ പ്രേതത്തിനെ തിരച്ചില്‍ നിര്‍ത്തി വീട്ടിലേക്കു തന്നെ തിരിച്ച് നടന്നു അന്ന് ഞാന്‍ ഉറങ്ങിയപ്പോള്‍ ഏകദേശം മൂന്ന് മണിയായി ക്കാണും ......... പിറ്റേന്ന്............. രാവിലെ ഏട്ട് മണിയാകുമ്പോള്‍ വാഴ തോട്ടത്തില്‍ ചിലപ്പോള്‍ പണിക്കാര്‍ വരാന്‍ സദ്യതയുണ്ട് !.. ഉറക്കവും ശരിയായില്ല ...നോക്കുമ്പോള്‍ മണി ആറേമുക്കാല്‍ ..നേരെ വാഴ തോട്ടത്തിലേക്ക് വിട്ടു ആ വാഴ തോട്ടം മുഴുവന്‍ അരിച്ചു പെറുക്കി കുറച്ച് കാലിന്റെ പാടുകള്‍ അല്ലാതെ ഒന്നും കാണാന്‍ പറ്റിയില്ല കാല്പാടുകള്‍ ചിലപ്പോള്‍ ഹാജിക്കയുടെ പണിക്കാര്‍ നടന്നതായിരിക്കും....! നിരാശയോടെ തിരിച്ച് വീട്ടിലേക്ക്പോയി





കുറെ നാളുകള്‍ കഴിഞ്ഞു ഞാന്‍ ഏന്റെ കുറച്ച് ദൂരെയുള്ള ഒര് സുഹ്രത്തിനെ കാണാന്‍ പോയിട്ട് മടങ്ങി വരുമ്പോള്‍ സമയം രാത്രി രണ്ടു മണിയോട് അട്ത്തിരുന്നു. ഹൈവേയില്‍ ബസ്സിറങ്ങിയതിന് ശേഷം ഏകദേശം രണ്ട്മൂന്നു കിലോമീറ്ററോളം ഖട്ടര്‍ റോഡിലൂടെ വന്നാലെ വീട്ടില്‍ ഏത്താന്‍ പറ്റൂ !.. ബസ്സ്‌ ഇറങ്ങുന്നിടത്ത് ഓട്ടോറിക്ഷയോ ജീപോ ഉണ്ടാകും ചിലപ്പോള്‍ ഒന്നും കാണത്തുമില്ല!.. ഏതെങ്കിലും ഉണ്ടെങ്കില്‍ വിളിച്ച് വീട്ടില്‍ എത്താം !ആരും ഓട്ടം വരില്ല അങ്ങോട്ട്‌ റോഡ്‌ അത്രയ്ക്ക് മോശമാണ് പോരാത്തതിന് പ്രേതങ്ങളുടെ താഴ്വര ഏന്നാണ് നമ്മുടെ സ്ഥലത്തിനെ അറിയപ്പെടുന്നത്!.. ഏന്തായാലും ഭാഗ്യത്തിന് ഒര് വണ്ടിപോലും ഇല്ല !.. ഇനി നടത്തതന്നെ ശരണം ......! അന്നും ഏന്റെ ഭാഗ്യത്തിന് നിലാവുണ്ടായിരുന്നു ! ഞാന്‍ നടക്കാന്‍ തുടങ്ങി നടന്നു നടന്ന്‌ ഹാജിക്കയുടെ റബ്ബര്‍ തോട്ടം തുടങ്ങുന്നിടത്ത് ഏത്തി പെട്ടന്നാണ് ഞാന്‍ അത് കണ്ടത് ഏന്റെ മുന്നില്‍ ഒരാള്‍ നടന്ന്‌ പോകുന്നു ഏകദേശം ഏന്നെപോലെ തന്നെ തടിയും ഉയരവും ഒക്കെയുള്ള ഒരാള്‍!... അപ്പോള്‍ പ്രേതത്തെ കണ്ട് പേടിച്ച ഏന്റെ കൂട്ടുകാരന്‍ പറഞ്ഞതൊക്കെ ഏനിക്ക് ഓര്‍മ്മ വന്നു ! ഞാന്‍ അയാളുടെ ഏകദേശം ഒര് അഞ്ചു മീറ്റര്‍ പുറകില്‍ ഏത്തി ക്കാണും തരിഞ്ഞു നോക്കാതെ തന്നെ അയാള്‍ ഏന്നോട്‌ ചോദിച്ചു ഏവിടെക്കാ ഈ നട്ടപാതിരാത്രയില്‍ ...? ഈ ചോദിച്ചയാള്‍ ഏവിടെക്കാണാവോ?... ഞാന്‍ ആ കുന്നിന്‍ മുകളിലെ പാലമരത്തിന്റെ അടുത്ത് വരെ .....! ഞാനും അങ്ങോട്ടാ നില്‍ക്ക് നമുക്ക് ഒരുമിച്ച് പോകാം !...ഞാന്‍ പറഞ്ഞു ! അത് ശരിയാവില്ല ഞാന്‍ ഒറ്റയ്ക്ക് പോയ്‌കോളാം നിര്‍ബന്തമാണെങ്കില്‍ ഞാന്‍ ആ വളവിന് കാത്തു നില്‍ക്കാം ! ഏന്ന് അയാള്‍ പറയുന്നതും ഒര് മിന്നല്‍ പോലെ റോഡില്‍ നിന്ന് മറയുന്നതും കണ്ടു.!ഞാന്‍ നടന്നു കൊണ്ട് അയാളോട് സംസാരിക്കുന്നെങ്കിലും ഏന്റെ സൂക്ഷ്മ നിരീക്ഷണം മുഴുവനും അയാളില്‍ ആയിരുന്നു അതില്‍ നിന്നും ഒന്ന് ഏനിക്ക് മനസിലായി ഇത് മനുഷ്യന്‍ തന്നെ പ്രേതമല്ല ! ഒര് അല്‍പ ദൈര്യമുള്ള ഒരാളെ പേടിപ്പിക്കാന്‍ ഇത് തന്നെ ധാരാളം ! കാരണം റോഡിന്റെ നടുക്കുനിന്നും ആഞ്ഞ് കൈ തറയില്‍ കുത്തി ടൈവ് ചെയ്ത അയാള്‍ പിന്നെ നില്‍ക്കുന്നത് ഹാജിക്കയുടെ റബര്‍ തോട്ടത്തിലെ ഇടവഴിയിലാണ് അപോഴെക്കും ഹജിക്കയുടെ തോട്ടത്തിലെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന ആ പഴയ വീടിനടുത്ത് ഏത്തിയിരുന്നു അതിന് മുന്നിലാണ് റോഡിന്റെ ആ വളവിന് ഏത്താനുള്ള കുറുക്കു വഴി !..റോഡെ തന്നെ നടന്നാല്‍ കുറച്ച് ദൂരം അതികം നടക്കണം !പകല്‍ സമയത്ത് ഏല്ലാവരും ആ കുറുക്കു വഴിയിലൂടെ യാണ് നടക്കുക !... ഞാന്‍ ഒര് അഞ്ചു മിനിട്ട് അവിടെ നിന്നു പിന്നെ മെല്ലെ ആ പൊളിഞ്ഞ മേല്‍കൂര ഇല്ലാത്ത വീടിനുള്ളിലേക്ക് കയറി അവിടെ എല്ലാം നോക്കി ഏന്തെങ്കിലും ആയുധം കിട്ടുമോന്ന് ഒര് കയറിന്റെ കഷ്ണവും ഒര് കംബിതുണ്ടും കിട്ടി അരണ്ട നിലാവെളിച്ചത്തില്‍ ഒന്നും ശരിക്ക് കാണാന്‍ പറ്റുന്നില്ല കിട്ടിയത് അരയിലും 






പോക്കറ്റി ലുമായി സൂക്ഷിച്ച് വച്ച് റോഡിലൂടെ നേരെ നടത്ത തുടങ്ങി!......
ആ വളവിനടുത്ത് ഏത്തി ആരെയും കാണുന്നില്ല കുറച്ചും കൂടി മുന്നോട് നടന്നു ആ രുമില്ല പെട്ടന്ന് പുറകില്‍ നിന്നും ഒര് ചോദ്യം ഏന്താ താമസിച്ചേ .... ഞാന്‍ മിന്നല്‍ വേകത്തില്‍ തിരിഞ്ഞു ഒന്ന് ഞെട്ടി പ്പോയി മുഖം വികൃതമായ ഒരാള്‍ ഏന്റെ അടുത്തേക്ക് വന്നു ഏന്നെ ഒന്ന് ആ മല മുകളിലെ പാലമരത്തിന്റെ ചുവട്ടില്‍ ഒന്നാക്കി തരണം ദാ..നോക്കിയേ ഏന്റെ കാലു വയ്യ !... അയാളുടെ കാല്‍ ഉയര്‍ത്തി ഏന്നെ കാണിക്കാന്‍! ഞാന്‍ കരുതി ഇത് തന്നെ അവസരം!..... ഇവന്‍ അഭ്യാസിയാണ് ഈവനോട് കരുതി തന്നെ പോരാടണം ! വായു വേകത്തില്‍ അവന്‍ ഉയര്‍ത്തിയ കാല്‍ ഞാന്‍ പിടിച്ച് ചെറുതായി ഒന്ന് വളഞ്ഞ് ഏന്റെ വലത് കാല്‍ തറയില്‍ ഉറപ്പിച്ച് ഇടത് കാല്‍ കൊണ്ട് അവന്റെ മറ്റേ കാലിന്റെ മുട്ടിന് പുറകിലായി ഒറ്റയടി നിമിഷത്തിനുള്ളില്‍ അവന്‍ മലര്‍ന്ന് തറയില്‍ വീണതും ഞാന്‍ അവന്റെ നെഞ്ചിന്‍ മുകളില്‍ അമര്‍ത്തി ഇരുന്ന് നെഞ്ചിന്റെ മര്‍മ്മം നോക്കി പൂശിയതും ഒരുമിച്ചായിരുന്നു ഓര്‍ക്കപുറത്തെ ആ ക്രമണം അവന്‍ പ്രതീ ക്ഷിചിരുന്നില്ല ഏന്ന് ഏനിക്ക് തോന്നി കിടന്ന കിടപ്പില്‍ അവന്റെ നെഞ്ചത്ത് ഇരുന്ന ഏന്നെ ഒന്ന് മറിക്കാന്‍ അവന്‍ നോക്കി പക്ഷെ നടന്നില്ല ...! ഏന്റെ അരയിലിരുന്ന കംബികഷണം കൊണ്ട് അവന്റെ മുഖം പിടിച്ച് തിരിച്ചിട്ടു തലയുടെ പുറകിലായി ഒന്ന് കൊട്ത്ത് പിന്നെ അനക്കമില്ല മറിച്ചിട്ട് കൈ രണ്ടും പുറകിലാക്കി ഏന്റെ അരയില്‍ ചുറ്റി വച്ചിരുന്ന കയറിട്ട് കെട്ടി പിന്നെ കുറച്ച് മാറിനിന്ന് ഉറക്കെ കൂക്കി വിളിച്ചു തൊട്ടടുത്താണ് ഹാജിക്കയുടെ വീട് അന്ന് ആ വീട്ടില്‍ മാത്രമേ കറന്റുള്ളൂ ഹാജിക്കയുടെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞു ഞാന്‍ ഉറക്കെ വിളിച്ചു ഹാജിക്ക വേലക്കാരനെയും വിളിച്ച് വെളിച്ചവുമായി വന്നു ഏന്താ ഏന്തുപറ്റി.... ഏന്ന് ചോദിക്കുന്നതിനിടയില്‍ റോഡില്‍ കിടക്കുന്ന സാതനത്തിനെ കണ്ട് ഹാജിക്കയും വേലക്കാരനും ഞെട്ടിപ്പോയി !... ഹാജിക്കയുടെ വേലക്കാരന്‍ ഏല്ലാ വീടുകളിലും ഓടിനടന്ന് പ്രേതത്തെ പിടിച്ച് ഏന്നും പറഞ്ഞ് ആള്‍ക്കാരെ വിളിച്ചുണര്‍ത്തി കൊണ്ടുവന്നു ! നിമിഷത്തിനുള്ളില്‍ ആ നാട്ടിലുള്ള ഏല്ലാവരും അവിടെ കൂടി ഏല്ലാവരും നോക്കുമ്പോള്‍ കഴുത്തിന്‌ താഴേക്ക് കറുത്ത ഷാള്‍ ചൂടിയ കാലിന്റെ മുട്ടിന് താഴെ കുതിര കുളംബുള്ള ഒരാള്‍ കമിഴ്ന്നു കിടക്കുന്നു കൈ രണ്ടും പുറകില്‍ കെട്ടി വച്ചിരിക്കുന്നു!.. ഏല്ലാവര്‍ക്കും മുഖം കാണണം ഞാന്‍ അതിനെ തിരിച്ച് കിടത്തി മുഖം കണ്ട് ചിലര്‍ അലറി വിളിക്കാന്‍ തുടങ്ങി വെളിച്ചത്ത് നോക്കുമ്പോള്‍ അയാള്‍ തല വഴി ഒര് മുഖം മൂടി ഇട്ടിട്ടുണ്ട് ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ കഴുത്തി നോട് ചേര്‍ന്ന് സിബ്ബു ഇട്ടു പിടിപിചിരിക്കുന്നു അത് ഞാന്‍ അതിനെ ഊരി മാറ്റാന്‍ ശ്രമിച്ചു അപ്പോഴേക്കും അനങ്ങാതെ കിടന്ന യാള്‍ കിടന്ന് ഉരുളാന്‍ തുടങ്ങി കാലിലെ തുണി മാറ്റി കാലില്‍ ഇട്ടിരുന്ന ഗ്ലവ്സ് ഊരിമാറ്റി സഹായിക്കാന്‍ വന്നവര്‍ക്ക് അയാളുടെ ചവിട്ടും കിട്ടി വല്ലവിതെനയും മുഖം മൂടിയും ഊരിമാറ്റി ആ കിടക്കുന്ന ആളെ കണ്ട് ഏല്ലാവരും ഒന്ന് ഞെട്ടി!.. ആരാണ് ന്നല്ലേ നമ്മുട ഹാജിക്കയുടെ വീട്ടിലെ വേലക്കാരന്റെ മകന്‍ ! നാട്ടുകാര്‍ അവന്റെ മേല്‍ പണി തുടങ്ങി കഴിഞ്ഞു ഇത് കണ്ട വേലക്കാരന്‍ മെല്ലെ വലിഞ്ഞ് ഹാജിക്കയുടെ വീട്ടില്‍ പോയി പോലീസിന് ഫോണ്‍ ചെയ്തു ഉടന്‍ തന്നെ പോലീസ് ഏത്തി അവനെ തൂക്കി വണ്ടിയിലിട്ടു കൊണ്ട് പോയി പോലീസിന്റെ ഇടി





കിട്ടാന്‍ തുടങ്ങിയപ്പോള്‍ ഏല്ലാം തുറന്ന് പറഞ്ഞു ഞാനും ഏന്റെ മൂന്നു കൂട്ടുകാരും ചേര്‍ന്നാണ് വാഴ തോട്ടത്തില്‍ തീ ഗോളവും കൂക്കി വിളിയും ഉണ്ടാക്കുന്നത് ഞങ്ങള്‍ നാലുപേരും വാഴ തോട്ടത്തിന്റെ നാല് ഭാകങ്ങളിലായി നില്‍ക്കും ഏന്നിട്ട് വലിയ പന്തങ്ങള്‍ കെട്ടും അതില്‍ ഡീസലോ പെട്ട്രൂലോ ഒഴിക്കും പിന്നെ വലിയ ഉച്ചത്തില്‍ പിഞ്ച് കുഞ്ഞുങ്ങള്‍ കരയുന്നത് പോലെ കരയും അതോടൊപ്പം ഉയര്‍ത്തി പിടിച്ചിരിക്കുന്ന പന്തതിന് തീപ്പെട്ടി കമ്പ് കത്തിച്ച് ഏറിയും ഇത് ആളി ക്കത്തും ഒരാള്‍ ഇങ്ങനെ ചെയ്ത് തീരുമ്പോള്‍ അടുത്തയാള്‍ തുടങ്ങും അങ്ങനെ നാല് പേരും ചെയും ഇതിന്റെ പിറ്റേ ദിവസം ആ പ്രദേശത്തെ കുല ;തേങ്ങ ;കുരുമുളക് ;അടയ്ക്കാ;റബ്ബര്‍ ഷീറ്റ്; അങ്ങനെ വിറ്റാല്‍ പൈസ കിട്ടുന്ന ഏല്ലാ സാധനങ്ങളും ഞങള്‍ മോഷ്ടിച്ച് വില്‍ക്കും എന്തെങ്കിലും ശബ്ദം കേട്ടാലും ആള്‍ക്കാര്‍ പ്രേതമാണെന്ന് കരുതി പുറത്തിറങ്ങില്ല പിന്നെ കൂടെ കൂടെ രാത്രിയില്‍ റോഡില്‍ കാണുന്നവരെ നാക്ക് കൊണ്ട് ഞെക്കിയാല്‍ കത്തുന്ന ചെറിയ ലേസര്‍ ലൈറ്റും വായിലിട്ട് കൈയിലോ കാലിലോ കുതിര കുളമ്പിന്റെ ഗ്ലവ്സുമിട്ടു മുഖം മൂടിയും വച്ച് പേടിപ്പിക്കുകയും ചെയും !... മോഷ്ടിച്ച് വിറ്റ സാധനങ്ങള്‍ മുക്കാലും ഹാജിക്കയുടെ തായിരുന്നു! ഹാജിക്കയെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു ഈ വിവരങ്ങള്‍ പറയാന്‍!.. ഹാജിക്ക പോയപ്പോള്‍ ഏന്നെയും കൂട്ടി സ്റ്റെഷനിലേക്ക് അങ്ങനെ അവന്റെ മറ്റ് മൂന്നു തമിഴ് കൂട്ടാളികളെയും അപ്പോള്‍ കാണാന്‍ പറ്റി !. അങ്ങനെ പ്രേതങ്ങളുടെ താഴ്വരയിലെ പ്രേതത്തെയും ഞാന്‍ പിടികൂടി